Thursday, May 2, 2024
HomeKeralaഎംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍

ങ്കട: വില്‍പനക്കായി എത്തിച്ച മൂന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. മങ്കട പുളിക്കല്‍ പറമ്ബ് സ്വദേശി കേരളാംതൊടി അബ്ദുല്‍ ബാസിതിനെയാണ് (28) മങ്കട എസ്.ഐ സി.കെ.

നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസങ്ങളില്‍ മങ്കട പോലീസ് നടത്തിയ ലഹരി വേട്ടയില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും, പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നുകള്‍ എത്തിച്ച്‌ നല്‍കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെ കസ്റ്റഡിയില്‍ എടുത്തത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ കൃഷ്ണദാസ്, എസ്.സി.പി.ഒ മുഹമ്മദ് ഫൈസല്‍, സി.പി.ഒമാരായ മുഹമ്മദ് സുഹൈല്‍, സമീര്‍, പ്രജീഷ്, ഫവാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular