Wednesday, May 1, 2024
Homeആമസോണിന്റെ ജീവനക്കാരുടെ പിരിച്ചുവിടല്‍ ; ഇന്ത്യയിലെ ജീവനക്കാരേയും ബാധിക്കും

ആമസോണിന്റെ ജീവനക്കാരുടെ പിരിച്ചുവിടല്‍ ; ഇന്ത്യയിലെ ജീവനക്കാരേയും ബാധിക്കും

രുന്ന ആഴ്ചകളില്‍ തങ്ങളുടെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടല്‍ ബാധിച്ചേക്കും.

ഇക്കാര്യത്തില്‍ കമ്ബനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.
ഇന്ത്യന്‍ വിപണിയിലെ മാര്‍ക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുക എന്നാണ് സൂചന.പിരിച്ചുവിടുന്നവര്‍ക്ക് പണവും, ആരോഗ്യ ഇന്‍ഷുറന്‍സ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉള്‍പ്പടെയുള്ളവ കമ്ബനി ചെയ്തു നല്കുമെന്നും കമ്ബനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ജനുവരി 18 മുതല്‍ അറിയിപ്പ് നല്‍കിത്തുടങ്ങുമെന്നും കമ്ബനി അറിയിച്ചു. ആഗോള തലത്തില്‍ താല്‍കാലിക ജീവനക്കാരെ കൂടാതെ കമ്ബനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട് ആമസോണിന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular