Friday, May 3, 2024
HomeIndiaകശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; ദേശീയപാതയടച്ചു, വിമാനങ്ങള്‍ റദ്ദാക്കി

കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; ദേശീയപാതയടച്ചു, വിമാനങ്ങള്‍ റദ്ദാക്കി

ശ്രീനഗര്‍: കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ച വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു.

ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത അടച്ചതോടെ താഴ്‌വര ഒറ്റപ്പെട്ടു. ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച വ്യാപകമായി മഴ ലഭിച്ചു. അടുത്ത 24 മണിക്കൂര്‍ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തുടക്കത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന വിമാനങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പൂര്‍ണ്ണമായും റദ്ദാക്കി. മഞ്ഞുവീഴ്ചയും കാഴ്ചപരിമിതിയുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. കാലാവസ്ഥ സാധാരണ നിലയിലായാല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് അധിക ചാര്‍ജുകളില്ലാതെ അടുത്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

മണ്ണിടിച്ചിലും കല്ലുകള്‍ അടര്‍ന്നുവീണതും കാരണം ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. റംബാന്‍ ജില്ലയിലെ മെഹറിലാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാതയില്‍ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുകളില്‍ അന്വേഷിച്ച ശേഷം മാത്രമേ ദേശീയപാതയിലൂടെ യാത്ര ചെയ്യാവൂ എന്നും ഗതാഗത വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular