Thursday, May 2, 2024
HomeIndia'വേഗം ബി.ജെ.പിയില്‍ ചേര്‍ന്നോ, ഇല്ലെങ്കില്‍ വീട്ടിലേക്ക് ബുള്‍ഡോസര്‍ എത്തും'; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണി

‘വേഗം ബി.ജെ.പിയില്‍ ചേര്‍ന്നോ, ഇല്ലെങ്കില്‍ വീട്ടിലേക്ക് ബുള്‍ഡോസര്‍ എത്തും’; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണി

ഭോപ്പാല്‍: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരണമെന്ന ആവശ്യവും ഭീഷണിയുമായി മധ്യപ്രദേശ് ബി.ജെ.പി മന്ത്രി.

ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ബുള്‍ഡോസര്‍ വീട്ടിലെത്തമെന്നാണ് പഞ്ചായത്ത് വകുപ്പ് മന്ത്രി മഹേന്ദ്രസിങ് സിസോദിയയുടെ ഭീഷണി. റുതിയായില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി പ്രതിപക്ഷ എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്.

‘കോണ്‍ഗ്രസ് അംഗങ്ങള്‍ കേള്‍ക്കുക. നിങ്ങള്‍ ബി.ജെ.പിയില്‍ ചേരണം. ഭരണകക്ഷിക്കൊപ്പം വരണം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വര്‍ഷവും മഹാരാഷ്ട്രയില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരും. മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ റെഡിയാണ്’- സിസോദിയ പറഞ്ഞു. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന രാഘോഗഡ് നഗര്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കവെ സിസോദിയ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന യു.പിയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെപ്പോലെ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാരും വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായ ആളുകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ചുനീക്കുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഭീഷണിയുമായി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മന്ത്രിയുടെ പരാമര്‍ശം ബി.ജെ.പിയുടെ തനിസ്വരൂപം വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മന്ത്രി തന്റെ ഭാഷയില്‍ സംയമനം പാലിക്കണമെന്ന് ഗുണ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹരിശങ്കര്‍ വിജയവര്‍ഗിയ പ്രതികരിച്ചു.

“ജനുവരി 20ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാഘോഗറിലെ ജനങ്ങള്‍ അദ്ദേഹത്തിന് ഉചിതമായ മറുപടി നല്‍കും”- വിജയവര്‍ഗിയ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ് സിങ്ങിന്റെയും മകന്‍ ജയവര്‍ധന്‍ സിങ്ങിന്റേയും തട്ടകമാണ് രാഘോഗഡ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular