Friday, April 26, 2024
HomeKeralaധനവ്യവസായ ബാങ്ക് തട്ടിപ്പ്: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പരാതിക്കാരെ വിളിപ്പിച്ച്‌ പൊലീസ്

ധനവ്യവസായ ബാങ്ക് തട്ടിപ്പ്: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പരാതിക്കാരെ വിളിപ്പിച്ച്‌ പൊലീസ്

തൃശൂര്‍: ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പരാതിക്കാരെ വിളിപ്പിച്ച്‌ പൊലീസ്.
തിങ്കളാഴ്ച അസി. കമീഷണര്‍ ഓഫിസിലെത്താനാണ് നിര്‍ദേശം. കേസന്വേഷണം ഇഴയുന്നത് ചൂണ്ടിക്കാട്ടി മന്ത്രി കെ. രാജന്‍ മുഖേന മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ഇതുസംബന്ധിച്ച നടപടികളും അറിയിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 60ലധികം പരാതികളെത്തിയതില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെ നടപടികളിലേക്ക് കടന്നത് ഒരു പരാതിയില്‍ മാത്രമാണ്.പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണ സംഘങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും അന്വേഷണ ഘട്ടത്തിലേക്ക് കടന്നിട്ടില്ല. നിക്ഷേപകര്‍ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയനുസരിച്ച്‌ എ.സി.പിയുമായുള്ള ചര്‍ച്ചക്ക് ശേഷം സമരപരിപാടികളിലേക്ക് കടക്കും.

200 കോടിയോളം തട്ടിയെടുത്തെന്നാണ് വിലയിരുത്തല്‍. ഇതിനിടെ പ്രതികളുടെ അറസ്റ്റ് ജനുവരി 30 വരെ ഹൈകോടതി തടഞ്ഞു. വെള്ളിയാഴ്ച ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍, കേസ് കോടികളുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്നും വിശദ പഠനത്തിന് സമയം വേണമെന്നുമുള്ള പ്രോസിക്യൂട്ടറുടെ ആവശ്യത്തെ തുടര്‍ന്ന് ജാമ്യാപേക്ഷ 30ലേക്ക് കോടതി മാറ്റുകയായിരുന്നു. അതുവരെ പ്രതികളായ ധനവ്യവസായ ബാങ്ക് മാനേജിങ് പാര്‍ട്ണര്‍ ജോയ് ഡി. പാണഞ്ചേരി, റാണി ജോയ് പാണഞ്ചേരി എന്നിവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular