Saturday, April 27, 2024
HomeIndiaജോലി ലഭിക്കാത്ത വിഷമത്തില്‍ എയര്‍ ഹോസ്റ്റസ് ഫ്ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി

ജോലി ലഭിക്കാത്ത വിഷമത്തില്‍ എയര്‍ ഹോസ്റ്റസ് ഫ്ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി

കൊല്‍ക്കത്ത : ജോലി ലഭിക്കാത്ത മനോ വിഷമത്തില്‍ എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. ദേബോപ്രിയ ബിശ്വാസ് എന്ന 27 -കാരിയാണ് ജീവനൊടുക്കിയത്.

കൊല്‍ക്കത്തയിലാണ് സംഭവം. ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്നും ചാടിയാണ് അവര്‍ ജീവനൊടുക്കിയത്. കൊല്‍ക്കത്തയിലെ പ്രഗതി മൈതാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മെട്രോപൊളിറ്റന്‍ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ സഹോദരിയുടെ ഫ്ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് ദേബോപ്രിയ താഴേക്ക് ചാടി ജീവനൊടുക്കിയത്.

കെട്ടിടത്തിന് മുന്നിലെ റോഡിലേക്കാണ് ദേബോപ്രിയ വീണത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ എസ്‌എസ്‌കെഎം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് വര്‍ഷമായി ജോലി ഇല്ലാത്ത വിഷമത്തിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി യുവതി വിഷാദവും മാനസിക പ്രശ്നങ്ങളും അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular