Saturday, April 27, 2024
HomeIndiaഇന്ത്യൻ സിനിമയ്ക്കു പ്രതീക്ഷ ഉണർത്തി ഔദ്യോഗിക ഓസ്‌കർ പട്ടികയിൽ 'നാട്ടു നാട്ടു' പാട്ടും

ഇന്ത്യൻ സിനിമയ്ക്കു പ്രതീക്ഷ ഉണർത്തി ഔദ്യോഗിക ഓസ്‌കർ പട്ടികയിൽ ‘നാട്ടു നാട്ടു’ പാട്ടും

ഓസ്‌കർ പുരസ്കാരങ്ങൾക്കു 11 നോമിനേഷനുമായി Everything Everywhere All at Once മുന്നിലെത്തിയപ്പോൾ ഇന്ത്യൻ സിനിമയ്ക്കു പ്രതീക്ഷ ഉയർത്തി ‘ആർ ആർ ആർ’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ പാട്ടു ‘ബെസ്ററ് ഒറിജിനൽ സോങ്’ വിഭാഗത്തിൽ ഔദ്യോഗികമായി നോമിനേഷൻ നേടി. ഹൃസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ കാർതികി ഗോൺസാൽവാസിന്റെ ‘The Elephant Whisperer’ നോമിനേഷൻ നേടിയിട്ടുണ്ട്.

ഓസ്കാർ ജേതാവ് റിസ് അഹ്മദ്, നടി ആലിസൺ വില്യംസ് എന്നിവർ ചേർന്നാണ് 95ആം ഓസ്‌കർ നോമിനേഷനുകൾ പ്രഖ്യാപിച്ചത്. മാർച്ച് 12 നാണു അവാർഡ് നിശ.

ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡുകൾ നേടിയ ശേഷമാണു ‘നാട്ടു നാട്ടു’ താളമടിച്ചു ഓസ്കറിലേക്കു എത്തുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അവാർഡും ‘ആർ ആർ ആറി’നു ക്രിട്ടിക്‌സ് ചോയ്‌സ് ജൂറി സമ്മാനിച്ചിരുന്നു.

ഗോൺസാൽവാസിന്റെ രംഗപ്രവേശമായ ഡോക്യുമെന്ററി പറയുന്നത് രഘു എന്ന അനാഥനായ ആനയെ പരിപാലിക്കുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ്. ദക്ഷിണേന്ത്യയിലാണ് ഈ കഥ നടക്കുന്നത്.

Everything Everywhere All at Once നായിക മിഷൽ യോ മികച്ച നടിക്കുള്ള അവാർഡിനു നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ ഏഷ്യൻ നടിയായി.

‘The Banshees of Inisherin, All Quiet on The Western Front എന്നീ ചിത്രങ്ങളാണ് ആണ് 9 നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.

സ്റ്റീവൻ സ്പിൽബെർഗിന്റെ The Fabelmans ഏഴു നോമിനേഷൻ നേടി. സ്പിൽബെർഗിനെ മികച്ച സംവിധായകനായി നിർദേശിച്ചിട്ടുണ്ട്. ലഭിച്ചാൽ മൂന്നാം തവണ. അദ്ദേഹത്തിന്റെ ജീവിതകഥാംശമുള്ള ചിത്രമാണിത്.

മികച്ച ചിത്രത്തിനുള്ള മത്സരത്തിൽ Avatar: The Way of Water, Tom Gun: Maverick എന്നിവയുമുണ്ട്. മറ്റു ചിത്രങ്ങൾ: Elvis, The Fabelmans, Tár, Triangle of Sadness, Women Talking.

മികച്ച സംവിധായകരുടെ അവാർഡിന് ഇവരുമുണ്ട്: മാർട്ടിൻ മക്ഡൊണാ (The Banshees of Inisherin), ഡാനിയൽ ക്വൻ-ഡാനിയൽ ഷീനെറ്റ്‌ (Everything Everywhere All at Once), ടോഡ് ഫീൽഡ് (Tár) റൂബൻ ഓസ്ലൻഡ് (Triangle of Sadness).

മികച്ച നടൻ അവാർഡിന്: ഓസ്റ്റിൻ ബട്ലർ (Elvis), കോളിൻ ഫാരൽ (The Banshees of Inisherin), ബ്രെണ്ടൻ ഫ്രേസർ (The Whale), പോൾ മിസ്കാൾ (Aftersun), ബിൽ നിഗി (Living).

മികച്ച നടി:  കേറ്റ് ബ്ലാഞ്ചെറ്റ് (Tar), അന ദേ അർമാസ് (Blonde), ആന്ദ്രേയ റീസ്‌ബോറോ (To Leslie), മിഷാൽ വില്യംസ് (The Fabelmans), മിഷാൽ യോ (Everything Everywhere All at Once).

Indian song gets official Oscar nomination

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular