Wednesday, May 8, 2024
HomeKeralaപോത്തന്‍കോട് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍

പോത്തന്‍കോട് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍

പോത്തന്‍കോട് പൂലന്തറയില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ഒരാളെ അറസ്റ്റ് ചെയ്തു.

നെയ്യാറ്റിന്‍കര താലൂക്കില്‍ ബാലരാമപുരം വില്ലേജില്‍ അന്തിയൂര്‍ ദേശത്ത് അഞ്ചുവര്‍ണ്ണ തെരുവില്‍ കിണറ്റടിവിളാകത്ത് പുത്തന്‍വീട്ടില്‍ അബ്ദുല്‍ ഹമീദ് മകന്‍ 43 വയസ്സുള്ള സുധീര്‍ ആണ് അറസ്റ്റിലായത്.

മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഹീറോ ഹോണ്ട ബൈക്കും കസ്റ്റഡിയിലെടുത്തു. 350 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.വാമനപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും സംഘവുമാണ് പ്രതിയെ വലയിലാക്കിയത് .

കഴിഞ്ഞദിവസവും വെഞ്ഞാറമൂട് ജംഗ്ഷനില്‍ നിന്നും എംഡിഎംഎയുമായി പരവൂര്‍ സ്വദേശികളായ ഹാമിദ് റോഷന്‍, ജാഫര്‍ ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഉത്സവ സീസണ്‍ പ്രമാണിച്ച്‌ വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ ഉണ്ടാകുമെന്ന് വാമനപുരം എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജി.മോഹന്‍കുമാര്‍ അറിയിച്ചു. പരിശോധനയില്‍ ഇന്‍സ്പെക്ടറെ കൂടാതെ പ്രിവന്‍്റീവ് ഓഫീസര്‍മാരായ ജി . സുരേഷ്,സുരേഷ് ബാബു സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ കുമാര്‍, ഹാഷിം, എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular