Sunday, May 5, 2024
HomeGulfകുവൈത്തില്‍നിന്ന് പ്രവാസികള്‍ക്കും ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാം

കുവൈത്തില്‍നിന്ന് പ്രവാസികള്‍ക്കും ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാം

കുവൈത്ത് സിറ്റി : കുവൈത്തില്‍നിന്ന് ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. പ്രവാസികള്‍ക്കും ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.

രാജ്യത്തു ‍നിന്നും ഹജ്ജ് നിര്‍വഹിക്കാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 29 മുതല്‍ ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (https://hajj-register.awqaf.gov.kw) വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫെബ്രുവരി 28 ആണ് അവസാന തീയതി.

നേരത്തേ ഹജ്ജ് ചെയ്യാത്തവര്‍ക്കാണ് മുന്‍ഗണന. ഹജ്ജിനായി തിരെഞ്ഞടുക്കുന്ന അപേക്ഷകര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏജന്‍സി വഴി തുടര്‍നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. സൗദി അധികൃതരുടെ അനുമതി ലഭിക്കുന്നമുറക്ക് ബിദൂനികള്‍ക്കും ഹജ്ജ് രജിസ്ട്രേഷന് സംവിധാനം ഒരുക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular