Thursday, May 2, 2024
HomeIndiaഭൗമനിരീക്ഷണം ലക്ഷ്യം; എസ് എസ് എല്‍ വി ഡി-2 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

ഭൗമനിരീക്ഷണം ലക്ഷ്യം; എസ് എസ് എല്‍ വി ഡി-2 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട | ഐ എസ് ആര്‍ ഒയുടെ എസ് എസ് എല്‍ വി ഡി-2 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.

മൂന്ന് ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണത്തിനായാണ് ഉപഗ്രഹങ്ങള്‍ അയച്ചിട്ടുള്ളത്. മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്.

ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം.

രാജ്യം പുതുതായി നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റാണിത്. റോക്കറ്റിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular