Thursday, May 2, 2024
HomeKeralaവൈദ്യുതി ബോര്‍ഡിന്റെ പേരില്‍ വ്യാജ സന്ദേശം; തട്ടിപ്പുകള്‍ക്കതിരെ പ്രതികരിച്ച വൈദ്യുതി ബോര്‍ഡ് മുന്നറിപ്പ്

വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ വ്യാജ സന്ദേശം; തട്ടിപ്പുകള്‍ക്കതിരെ പ്രതികരിച്ച വൈദ്യുതി ബോര്‍ഡ് മുന്നറിപ്പ്

വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു. എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കും എന്ന മട്ടില്‍ സന്ദേശം വരുക്കയും സന്ദേശത്തിലെ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെട്ടാല്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സംസാരിച്ച്‌ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും.

ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടില്ല. ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വൈദ്യുതി ബില്‍ സുരക്ഷിത ഓണ്‍‍‍ലൈനില്‍ അടയ്ക്കാന്‍ wss.kseb.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സേവനം ലഭ്യമാണ്. സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്ബറിലോ ബോര്‍ഡിന്റെ സെക്‌ഷന്‍ ഓഫിസിലോ വിളിച്ച്‌ വ്യക്തത വരുത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular