Tuesday, May 7, 2024
HomeKeralaഎം.ഡി.എം.എയുമായി രണ്ട് യുവാകള്‍ പിടിയില്‍

എം.ഡി.എം.എയുമായി രണ്ട് യുവാകള്‍ പിടിയില്‍

കോട്ടക്കുന്നിലെ വീട്ടില്‍ വച്ച്‌ 35 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ പിടികൂടി. ജില്ല പൊലീസ് മേധാവി ഡോ.

വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി മാത്യു, ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു. പി. വിപിന്‍, എസ്.ഐ രാജീവന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

.‌ചെര്‍ക്കളയിലെ ഷെരീഫ്, നായന്മാര്‍മൂലയിലെ മിര്‍ഷാദ് അലി എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് രണ്ടു പേരുമെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular