Saturday, May 4, 2024
HomeKeralaഅനധികൃതമായി വീട്ടില്‍ സൂക്ഷിച്ച്‌ പണം കണ്ടയെടുത്തു

അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച്‌ പണം കണ്ടയെടുത്തു

നധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ കണ്ടയെടുത്തു. ടിംബര്‍ ഡിപ്പോക്ക് സമീപം മൂലയില്‍ വീട്ടില്‍ സജിന്‍ ഷറഫുദ്ദീന്റെ വീട്ടില്‍ നിന്നാണ് തുക കണ്ടയെടുത്തത്.

ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്ത് നിന്ന് അയച്ചു കിട്ടിയതാണ് പണമെന്നാണ് സജിന്‍റെ പിതാവിന്റെ മോഴി.

കുളത്തുപ്പുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തട്ടിപ്പിലൂടെ നേടിയ പണം വിദേശത്തേക്ക് കടത്തി നാട്ടിലെത്തിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടിലൂടെ നടത്തിയിട്ടുളളത്.

സ്പെഷല്‍ ബ്രാഞ്ച് എ. എസ്. ഐ. ഹരികുമാര്‍, എസ്. ഐ. ഷാനവാസ്, ബൈജു എബ്രഹാം, സുബിന്‍, വിമല്‍, ജിഷ്ണു, അനീഷ്, അജിത എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular