Friday, April 26, 2024
HomeKeralaപിടിവീഴുമോ ഷാഹിദാ....... വടിയെടുത്ത് ലോകായുക്ത

പിടിവീഴുമോ ഷാഹിദാ……. വടിയെടുത്ത് ലോകായുക്ത

പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന  പഴഞ്ചൊല്ല്  കേരളത്തില്‍ നടപ്പിലായി കൊണ്ടിരിക്കുകയാണ്. ഏതായാലും മോന്‍സന്‍ പോലുള്ള തള്ള്  ദൈവങ്ങള്‍ വരെ വെളിച്ചം കണ്ടു തുടങ്ങിയപ്പോള്‍ പല നാള്‍ കട്ടു കൊണ്ടിരുന്ന കള്ളന്‍മാര്‍ പുറത്തു ചാടുന്നതായി ജനം വിശ്വസിക്കുന്നു. ഇപ്പോള്‍ ഇതാ ഒളിച്ചിരുന്ന  ഷാഹിദായും പിടിയിലാകുന്ന ഘട്ടത്തിലേക്ക്.  ആരാണ് ഷാഹിദാ ….

സംസ്ഥാന വനിതാ കമ്മിഷന്‍ അംഗമാണ് ഷാഹിദാ കമാല്‍. ഇവരോടു വിശദീകരണം തേടിയിരിക്കുകയാണ്  ലോകായുക്ത. ഒരു മാസത്തിനകം ഷാഹിദ കമാല്‍ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് ലോകായുക്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വട്ടപ്പാറ സ്വദേശി അഖില ഖാന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഷാഹിദ കമാലിന്റെ സര്‍വകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് ആരോപണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാല്‍ തനിക്ക് ഡോക്ടറേറ്റുണ്ടെന്ന് സാമൂഹിതമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരി പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ പൊലിസിനെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular