Wednesday, May 15, 2024
HomeIndia12 പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കവുമായി രാജ്യസഭാ ചെയര്‍മാന്‍

12 പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കവുമായി രാജ്യസഭാ ചെയര്‍മാന്‍

ല്‍ഹി : 12 പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കവുമായി രാജ്യസഭാ ചെയര്‍മാന്‍ . ബജറ്റ് സമ്മേളന കാലയളവില്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി എം.

പിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രിവിലേജ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി .

മലയാളിയായ ജെബി മേത്തര്‍ ഉള്‍പ്പടെയുള്ള 9 കോണ്‍ഗ്രസ് എം.പിമാര്‍ക്കും 3 ആം ആദ്മി പാര്‍ട്ടി എം.പിമാര്‍ക്കും എതിരെ ആണ് നടപടി ഉണ്ടാവുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍്റെ നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ ആണ് എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും വ്യവസായിയായ ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ആരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ച്ചയായി നടുത്തളത്തില്‍ ഇറങ്ങിയ ജനപ്രതിനിധികള്‍ക്ക് എതിരെ സഭാധ്യക്ഷനായ ഉപരാഷ്ട്രപതി അന്ന് തന്നെ രംഗത്ത് എത്തിയിരുന്നു. അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ രാജ്യസഭയില്‍ ഭരണപക്ഷവുമായും സഭാധ്യക്ഷന്‍ ധന്‍കറുമായും കോണ്‍ഗ്രസ് ഏറ്റുമുട്ടി.

സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററിലിട്ടതിനു കോണ്‍ഗ്രസ് എം.പി രജനി പാട്ടിലിനെ ധന്‍കര്‍ അന്ന് സസ്പെന്‍ഡ് ചെയ്തു. ആരോപണം നേരിടുന്ന 12 എം.പിമാര്‍ക്കും എതിരെ അവകാശ ലംഘനത്തിന് അന്വേഷണം വേണമെന്നു ഉപരാഷ്ട്രപതി ആവശ്യപ്പെട്ടതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പാര്‍ലമെന്‍്റ് ബുള്ളറ്റിന്‍ വ്യക്തമാക്കി. ആവര്‍ത്തിച്ച്‌ നടുത്തളത്തില്‍ പ്രവേശിക്കുക, മുദ്രാവാക്യം മുഴക്കുക, നടപടികള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങളാണ് എം.പിമാര്‍ക്ക് എതിരെയുള്ളത്. ശക്തി സിന്‍ഹ് ഗോഹില്‍, നരന്‍ഭായ് ജെ.റാത്‍വ, സയീദ് നസീര്‍ ഹുസൈന്‍, കുമാര്‍ കേത്‍‌കര്‍, ഇമ്രാന്‍ പ്രതാപ്ഗാര്‍ഹി, എല്‍.ഹനുമന്തയ്യ, ഫുലോ ദേവി നേതം, ജെബി മേത്തര്‍, രണ്‍ജീത് രഞ്ജന്‍ എന്നീ കോണ്‍ഗ്രസ് എംപിമാര്‍ക്കും സഞ്ജയ് സിങ്, സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പതക് എന്നീ എ.എ.പി, എം,പിമാര്‍ക്കും എതിരെയാണ് ജഗ്ദീപ് ധന്‍കര്‍ അന്വേഷണം ആവശ്യപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular