Monday, May 6, 2024
HomeKeralaനിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

ലുവ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം, പല്ലാരിമംഗലം കൂവള്ളൂര്‍ പാറയില്‍ വീട്ടില്‍ അച്ചു ഗോപി എന്ന 24-കാരനെയാണ് ആറുമാസത്തേക്ക് നാടുകടത്തിയത്.
പോത്താനിക്കാട്, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേഹോപദ്രവം, മോഷണം, മയക്കു മരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ പോത്താനിക്കാട് സ്റ്റേഷന്‍ പരിധിയിലെ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. ഓപറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറല്‍ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular