Saturday, May 4, 2024
HomeIndia2019-ല്‍ 2 ഉപഭോക്താക്കളില്‍ നിന്ന് 12 രൂപ അധികം ഈടാക്കിയതിന് തിയേറ്ററിന് 13 ലക്ഷം രൂപ...

2019-ല്‍ 2 ഉപഭോക്താക്കളില്‍ നിന്ന് 12 രൂപ അധികം ഈടാക്കിയതിന് തിയേറ്ററിന് 13 ലക്ഷം രൂപ പിഴ ചുമത്തി

ഹൈദരാബാദ് : ടിക്കറ്റിന് 11.74 രൂപ അധികമായി ഈടാക്കിയതിന് ഹൈദരാബാദ് നഗരത്തിലെ തിയേറ്ററിനെതിരെ മൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ രണ്ട് സിനിമാ പ്രേക്ഷകര്‍ക്ക് അനുകൂലമായ വിധി.
ഓരോ ടിക്കറ്റിന്റെയും അധിക തുക 18% പലിശ സഹിതം ഇരുവര്‍ക്കും തിരികെ നല്‍കാനും ജിഎസ്ടി കുറയ്ക്കാത്തതിന് കേന്ദ്രത്തിന്റെയും തെലങ്കാനയുടെയും ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് 12.81 ലക്ഷം രൂപ അടയ്ക്കാനും തിയേറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈതന്യപുരി മെട്രോ സ്റ്റേഷന് സമീപം ശാലിനി ശിവാനി തിയേറ്ററുകള്‍ നടത്തുന്ന മിറാജ് എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡിനെതിരെ സന്തോഷ് സഞ്ജയ്, സന്ദീപ് കുമാര്‍ എന്നിവര്‍ നല്‍കിയ കേസിലാണ് നാഷണല്‍ ആന്റി പ്രോഫിറ്റീറിംഗ് അതോറിറ്റി (എന്‍എഎ)യുടെ വിധി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular