Saturday, May 4, 2024
HomeKeralaവിഴിഞ്ഞത്തെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവ് കീഴടങ്ങി

വിഴിഞ്ഞത്തെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവ് കീഴടങ്ങി

തിരുവനന്തപുരം : വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അന്തോണി ദാസ് പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കരിമ്ബള്ളിക്കരയില്‍ പ്രിന്‍സി എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രിന്‍സിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവസ്ഥലത്ത് നിന്ന് കാണാതായ പ്രിന്‍സിയുടെ ഭര്‍ത്താവ് അന്തോണി ദാസനെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്‍്റെ അന്വേഷണം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ ഇയാള്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രിന്‍സിക്കും അന്തോണിക്കും ഇടയില്‍ തര്‍ക്കം പതിവായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച മൊഴി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular