Saturday, May 4, 2024
HomeIndiaസീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം: മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം: മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് : സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി മരിച്ചു.ഹൈദരാബാദിലെ വാറങ്കല്‍ സ്വദേശിനിയും കകാതിയ മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ വിഭാഗത്തില്‍ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയുമായ ഡോ.
പ്രീതി ആണ് ആശുപത്രിയില്‍ ചികിത്സായിലിരിക്കെ മരിച്ചത്. ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിര്‍ന്ന വിദ്യാ‌ര്‍ത്ഥികളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ബുധനാഴ്‌ചയാണ് സ്വയം വിഷം കുത്തിവച്ച്‌ പ്രീതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുട‌ര്‍ന്ന് നിസാംസ് ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സര്‍ക്കാര്‍ 10 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവം വലിയ കോളിളക്കം സൃഷ്‌ടിച്ചതിന് പിന്നാലെ പ്രേരണാകുറ്റം ചുമത്തി സീനിയ‌ര്‍ വിദ്യാര്‍ത്ഥി ഡോ.എം.എ സൈഫിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular