Saturday, May 4, 2024
HomeKeralaപ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച യുവാവ് അഞ്ചു ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച യുവാവ് അഞ്ചു ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് ആക്രമിച്ചു. ഇതോടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് മുന്നില്‍ ഉണ്ടായിരുന്ന അഞ്ച് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു.

അപകടത്തില്‍ ഒരു ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക് പറ്റി. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയ ആനാവൂര്‍ സ്വദേശിയായ 20 വയസുകാരന്‍ ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മര്‍ദിച്ചത്. ബസ്സ് സ്റ്റാന്‍ഡിന് സമീപത്തെ അമ്മന്‍കോവിലിനു സമീപം കാര്‍ നിര്‍ത്തിയിട്ട ശേഷം യുവാവ് ബസ്‌ സ്റ്റാന്‍ഡിനകത്തേക്ക് കയറുകയായിരുന്നു. ഇവിടെ ബസ് കാത്തുനില്‍ക്കുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുമായി സംസാരിക്കുകയും ഇതിനു ഇടയില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ യുവാവ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയെ യുവാവ് അക്രമിക്കുകയായിരുന്നു.

ഇത് നാട്ടുക്കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് വെപ്രാളത്തില്‍ മുന്നിലൂടെ പോയ അഞ്ചോളം ബൈക്കുകള്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നുവെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു. ഇതില്‍ ഒരു ബൈക്ക് യാത്രികന് കാലിന് സാരമായ പരിക്ക് പറ്റി. നിയന്ത്രണം വിട്ട കാര്‍ മുന്നിലൂടെ പോയ ബസില്‍ ഇടിച്ച്‌ ആണ് നിന്നത്. ഇതോടെ നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഒപ്പം ഉണ്ടായിരുന്ന പ്രായപൂര്‍ത്തി ആകാത്ത വിദ്യാര്‍ഥിയെയും പൊലീസിന് കൈമാറി.

സംഭവത്തില്‍ പെണ്‍കുട്ടിക്ക് പരാതി ഇല്ലാത്തതിനാല്‍ വാഹന അപകടം ഉണ്ടാക്കിയ സംഭവത്തില്‍ യുവാവിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസെടുത്തു. കാലിന് പരിക്ക് പറ്റിയ വ്യക്തിയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular