Saturday, May 4, 2024
HomeIndia93 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ കടത്ത് : പതിനാല് സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി യുവാവ് പിടിയില്‍

93 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ കടത്ത് : പതിനാല് സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി യുവാവ് പിടിയില്‍

കൊല്‍ക്കത്ത : മുര്‍ഷിദാബാദിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 14 സ്വര്‍ണ ബിസ്‌കറ്റുകളുമായി യുവാവ് പിടിയില്‍.
കബീറുല്‍ മണ്ഡല് (24) എന്നയാളാണ് അനധികൃത സ്വര്‍ണ കടത്തിന് അറസ്റ്റിലായതെന്ന് ബിഎസ്‌എഫ് അറിയിച്ചു. ബിഎസ്‌എഫിന്റെ ബോര്‍ഡര്‍ ഔട്ട് പോസ്റ്റ് ചര്‍ഭദ്ര ബേസിലാണ് സംഭവം. അതിര്‍ത്തി രക്ഷാ സേനയാണ് 1.632 കിലോഗ്രാമുള്ള 93 ലക്ഷം രൂപ വിലമതിക്കുന്ന 14 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തത്. സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ 28 കഷ്ണങ്ങളായി മുറിച്ച നിലയിലാണ് കണ്ടെത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സേന പ്രദേശം വളയുകയും സംശയാസ്പദമായ രീതിയില്‍ കണ്ട യുവാവിനെ പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുവാവിന്റെ പക്കലില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ പ്രദേശത്ത് സ്ഥിരമായി കള്ളക്കടത്തു നടത്തുന്നവരുടെ വിവരങ്ങള്‍ പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയെയും പിടിച്ചെടുത്ത സ്വര്‍ണ ബിസ്‌ക്കറ്റുകളും തുടര്‍ നടപടികള്‍ക്കായി കസ്റ്റംസ് ഓഫീസ് ജലങ്കിയ്‌ക്ക് കൈമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular