Sunday, May 5, 2024
HomeKeralaയുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍

രാറ്റുപേട്ട : യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. തിടനാട് കൊണ്ടൂര്‍ സ്വദേശി വിഷ്ണു ആര്‍.

(30), ഈരാറ്റുപേട്ട സ്വദേശി നാദിര്‍ഷ (25) തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിന് സമീപത്ത് വെച്ച്‌ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ വിഷ്ണുവിന്‍റെ കൈയില്‍ നിന്നും യുവാവ് പൈസ കടംമേടിച്ചത് തിരിച്ചുകൊടുക്കാത്തതിലുള്ള വിരോധം കാരണമാണ് ആക്രമിച്ചത്.

ബാറിലെത്തിയ ഇരുവരും യുവാവും തമ്മില്‍ ഇതിന്‍റെപേരില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് ബാറില്‍ നിന്നും പുറത്തിറങ്ങിയ യുവാവിനെ ഇരുവരും പിന്തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തിലും നെഞ്ചിലും മുറിപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular