Sunday, May 5, 2024
HomeIndiaഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഇന്ത്യയില്‍

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഇന്ത്യയില്‍

സ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഇന്ത്യയിലെത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ ഉത്ഘാടന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ആല്‍ബനീസ് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ എത്തും.

നിര്‍ണ്ണായകമാണ് നാലു ദിവസം നീളുന്ന ആന്റണി ആല്‍ബനീസിന്റെ വരവ്.വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊര്‍ജം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണവും, പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഓസ്‌ട്രേലിയയിലെ പ്രമുഖ വ്യവസായികള്‍, വിവിധ സര്‍വ്വകലാശാലകളുടെ പ്രതിനിധികള്‍, മന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘവും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular