Sunday, May 5, 2024
HomeIndiaകാമറയും മൈക്രോ ചിപ്പും കാലുകളില്‍ ഘടിപ്പിച്ച പ്രാവിനെ ഒഡീഷയില്‍ പിടികൂടി

കാമറയും മൈക്രോ ചിപ്പും കാലുകളില്‍ ഘടിപ്പിച്ച പ്രാവിനെ ഒഡീഷയില്‍ പിടികൂടി

ഡീഷ : ജഗത്സിങ്പുര്‍ ജില്ലയിലെ മത്സ്യബന്ധന ബോട്ടില്‍ നിന്ന് കാമറയും മൈക്രോ ചിപ്പും കാലുകളില്‍ ഘടിപ്പിച്ച പ്രാവിനെ ഒഡീഷയില്‍ പിടികൂടി.

ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്.

ഫൊറന്‍സിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിന്റെ കാലുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയില്‍ എഴുതിയിട്ടുണ്ട്. ഇതു മനസ്സിലാക്കാന്‍ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular