Thursday, May 2, 2024
HomeIndiaഅപൂര്‍വ്വയിനം മാന്‍ ഇന്ത്യയില്‍: ചിത്രം പങ്കുവെച്ച്‌ വനം വകുപ്പ്

അപൂര്‍വ്വയിനം മാന്‍ ഇന്ത്യയില്‍: ചിത്രം പങ്കുവെച്ച്‌ വനം വകുപ്പ്

ന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥര്‍ വിവിധ സസ്യജന്തുജാലങ്ങളെ കുറിച്ച്‌ ജനങ്ങളെ ബോധാവാന്മാരാക്കുന്നത് പതിവാണ്.

ഇപ്പോഴിതാ വനം വകുപ്പ് ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബദവാന്‍ അപൂര്‍വയിനങ്ങളില്‍പ്പെട്ട ആല്‍ബിനോ മാനിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ചതോടെ ആളുകള്‍ കൂടുതല്‍ കൗതുകത്തിലാവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കതര്‍നിയ ഘട്ട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് മാനിനെ കാണുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പങ്കുവെച്ച ചിത്രത്തില്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍മാനിനൊപ്പം ആല്‍ബിനോ മാന്‍ വന്യജീവി സങ്കേതത്തിലൂടെ നീങ്ങുന്നത് കാണാം. ചിത്രം വൈറലായതോടെ നിരവധി ഉപയോക്താക്കളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. നിരവധി പേരാണ് മാനിന്റെ സുരക്ഷയെ കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചത്.

ആല്‍ബിനോ മൃഗങ്ങള്‍ക്ക് പിഗ്മെന്റേഷന്‍ ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടപ്പെടും. സസ്തിനികളില്‍ ശരീരത്തിന്റെ മെലാനിന്‍ ഉല്‍പാദനത്തെ തടസപ്പെടുത്തുന്ന ഒന്നോ അതില
ധികമോ മ്യൂട്ടേറ്റഡ് ജീനുകള്‍ രണ്ട് മാതാപിതാക്കളില്‍ നിന്നും ഒരു വ്യക്തിക്ക് പാരമ്ബര്യമായി ലഭിക്കുമ്ബോഴാണ് ആല്‍ബനിസം സംഭവിക്കുന്നതെന്ന് നാഷണല്‍ ജിയോഗ്രാഫികില്‍ പറയുന്നു.

കാഴ്ചശക്തി കുറവായതിനാല്‍ ആല്‍ബിനോ വന്യജീവികള്‍ക്ക് പ്രകൃതിയില്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ ഇത് ഭക്ഷണത്തിന് വേട്ടയാടുമ്ബോഴും അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നതിനും പ്രതികൂലമായി ബാധിക്കാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular