Tuesday, May 7, 2024
HomeIndiaബെംഗളുരു- മൈസുരു യാത്രാ ഇനി 75 മിനിറ്റില്‍: അതിവേഗപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ബെംഗളുരു- മൈസുരു യാത്രാ ഇനി 75 മിനിറ്റില്‍: അതിവേഗപാത പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ബംഗളൂരു : മൈസൂരു -ബെംഗളുരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു.

ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന് മാത്രമേ മാണ്ഡ്യയില്‍ വികസനം കൊണ്ടുവരാന്‍ കഴിയൂ എന്ന് പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.പുതിയ പത്ത് വരിപ്പാത വരുന്നതോടെ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും.

വികസനത്തിന് വേണ്ടിയുള്ള പണം കോണ്‍ഗ്രസ് അഴിമതിയിലൂടെ തട്ടിയെടുക്കുകയായിരുന്നെന്ന് പ്രധാനമാന്ത്രി കുറ്റപ്പെടുത്തി. പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി ജെഡിഎസ്‌ഒ ന്നും ചെയ്തില്ല.

പാവപ്പെട്ടവന്റെ ബുദ്ധിമുട്ട് ഒരിക്കലും കോണ്‍ഗ്രസിന് മനസ്സിലാകില്ല.എന്റെ ഖബര്‍ കുഴിക്കാനാണ് കോണ്‍ഗ്രസ് ശ്രമം, എന്റെ ശ്രമം വികസനത്തിന്.മോശം വാക്കുകളുപയോഗിക്കുന്ന കോണ്‍ഗ്രസ് ആ പണി തുടരട്ടെ.എനിക്ക് രാജ്യത്തിന്റെ മൊത്തം അനുഗ്രഹമുണ്ടെന്നും മോദി പറഞ്ഞു.

8480 കോടി രൂപ ചിലവഴിച്ചാണ് 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതനിര്‍മ്മിച്ചത്. മെയിന്‍ റോഡ് ആറ് വരിപ്പാതയാണ്. സര്‍വീസ് റോഡ് നാല് വരിപ്പാതയും.

മൈസൂരു – കുശാല്‍ നഗര്‍ നാലുവരിപാതയുടെ നിര്‍മ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം ഹുബ്ബള്ളി ധാര്‍വാഡിലെത്തുന്ന പ്രധാനമന്ത്രി ധാര്‍വാഡ് ഐഐടിയുടെ പുതിയ മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular