Friday, April 26, 2024
HomeIndiaമോദിക്കെതിരെ പോസ്റ്റര്‍ പ്രചരിപ്പിക്കല്‍: നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്, ആറു പേര്‍ അറസ്റ്റില്‍

മോദിക്കെതിരെ പോസ്റ്റര്‍ പ്രചരിപ്പിക്കല്‍: നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്, ആറു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം അടങ്ങിയ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വ്യാപകമായി കേസെടുത്ത് ഡല്‍ഹി പൊലീസ്.

നൂറോളം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തു.

പ്രിന്റിങ് പ്രസ് ആക്‌ട്, സ്വത്ത് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോസ്റ്ററുകളില്‍ അച്ചടിശാലയുടെ വിശദാംശങ്ങള്‍ ഇല്ലാത്തത് നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ, ആം ആദ്മി പാര്‍ട്ടി ഓഫിസില്‍ നിന്ന് പുറത്തുവന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ പോസ്റ്ററുകള്‍ പിടിച്ചെടുത്തതായി സ്പെഷ്യല്‍ സിപി ദീപേന്ദ്ര പഥക് അറിയിച്ചു.

‘മോദിയെ രാഷ്ട്രത്ത് നിന്ന് പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്. ഡല്‍ഹി നഗരത്തിലെ മെട്രോ തൂണുകളില്‍ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണയാണ്. എന്നാല്‍, മോദിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസ് നടപടി ശക്തമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular