Sunday, April 28, 2024
HomeIndiaനാല് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പേരിടാമോ? കേന്ദ്രസര്‍ക്കാര്‍ ചോദിക്കുന്നു: കുനോയിലെ ചീറ്റയ്ക്കു വേണ്ടിയാണേ

നാല് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പേരിടാമോ? കേന്ദ്രസര്‍ക്കാര്‍ ചോദിക്കുന്നു: കുനോയിലെ ചീറ്റയ്ക്കു വേണ്ടിയാണേ

ഭോപ്പാല്‍ : കുനോ ദേശീയ പാര്‍ക്കില്‍ നമീബയയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലിക്കുണ്ടായ കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ പൊതുജനത്തിന് അവസരം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

പേര് നിര്‍ദേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്ന് കേന്ദ്രം വിശദമാക്കി. നമീബീയയില്‍ നിന്നെത്തിച്ച സിയ എന്ന ചീറ്റ ജന്മം നല്‍കിയ നാല് കുഞ്ഞുങ്ങള്‍ക്കാണ് പേരിടേണ്ടത്.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് മത്സരത്തേക്കുറിച്ച്‌ വിശദമാക്കിയത്. പ്രോജക്‌ട് ചീറ്റയ്ക്കായി പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിച്ചുകൊണ്ടാണ് അമൃത്കാലിന്‍റെ ഭാഗമായുള്ള മത്സരം കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൌഹാനും മത്സരത്തിന്‍റെ വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണ് മത്സരം നടക്കുക.

2022 സെപ്തംബര്‍ 17 ന് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച്‌ എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടത്. ആദ്യ ദിവസങ്ങളില്‍ ഇവ ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. പിന്നീട് ഇവ ഇന്ത്യയിലെ പരിതസ്ഥിതികളുമായി പൊരുത്തപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. നേരത്തെ ആശയെന്ന പെണ്‍ചീറ്റ ഗര്‍ഭിണിയായിരുന്നെങ്കിലും പിന്നീട് ഗര്‍ഭമലസിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ചീറ്റപ്പുലി പ്രസവിച്ചത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം സാഷ എന്ന പെണ്‍ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular