Tuesday, May 21, 2024
HomeGulfകേളി റൗദ ഏരിയ എ.കെ.ജി- ഇ.എം.എസ് അനുസ്‌മരണം

കേളി റൗദ ഏരിയ എ.കെ.ജി- ഇ.എം.എസ് അനുസ്‌മരണം

റിയാദ് : കേളി കലാസാംസ്കാരിക വേദി റൗദ ഏരിയ രക്ഷാധികാരി കമ്മിറ്റി നേതൃത്വത്തില്‍ എ.കെ.ജി-ഇ.എം.എസ് അനുസ്‌മരണം സംഘടിപ്പിച്ചു.

റൗദ രക്ഷാധികാരി അംഗം ഉല്ലാസ് ഇടതിരിഞ്ഞി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി കണ്‍വീനര്‍ ജോഷി പെരിഞ്ഞനം അധ്യക്ഷത വഹിച്ചു. നസീം ഏരിയ സെക്രട്ടറി സജീവ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. റൗദ രക്ഷാധികാരി സമിതി അംഗം സുരേഷ്‌ ലാല്‍ മുഖ്യപ്രഭാഷണം നടത്തി.

മഅറദ് യൂനിറ്റ് പ്രസിഡന്‍റ് സഫറുദ്ദീന്‍, സാംസ്കാരിക കമ്മിറ്റി അംഗം വിനോദ്, നസീം ഏരിയ കമ്മിറ്റിയംഗം നിബു വര്‍ഗീസ്, ഗുര്‍ണാത്ത യൂനിറ്റ് അംഗം ബിനീഷ്, റൗദ ഏരിയ കമ്മിറ്റി അംഗം പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. റൗദ ഏരിയ സെക്രട്ടറി ബിജി തോമസ് സ്വാഗതവും മഅറദ് യൂനിറ്റ് സെക്രട്ടറി മുഹമ്മദ്‌ നൗഫല്‍ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular