Saturday, May 4, 2024
HomeKeralaജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

രുനാഗപ്പള്ളി : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് പിടിയില്‍. കല്ലേലിഭാഗം വിനേഷ് ഭവനത്തില്‍ വി. ബിജു എന്ന 39-കാരനെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. പ്രസാര്‍ ഭാരതിയില്‍ ക്ലറിക്കല്‍ പോസ്റ്റിലേക്ക് ജോലി വാങ്ങി നല്‍കാമെന്ന പേരില്‍ വാട്സ്ആപ് വഴി മെസേജ് അയച്ചും ഫോണ്‍ ചെയ്തുമാണ് പ്രതിയായ ബിജു തട്ടിപ്പ് നടത്തിവന്നത്. ആദിനാട് വില്ലേജില്‍ കാട്ടില്‍കടവിലുള്ള പ്രസേനനില്‍നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനന്‍, കാര്‍ത്തികേയന്‍ എന്നിവരില്‍ നിന്നുമായി 23 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

കഴിഞ്ഞ ജൂണില്‍ പ്രസേനനും സുഹൃത്തുക്കളും താമസിക്കുന്ന വീട്ടിലെത്തി പണം നല്‍കിയാല്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ഇവരില്‍ നിന്ന് മൊത്തം 23 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് തട്ടിപ്പ് മനസ്സിലാക്കി പണം തിരികെ ചോദിച്ചപ്പോള്‍ വണ്ടി ചെക്ക് നല്‍കി പറ്റിക്കുകയായിരുന്നു. ഇവര്‍ കരുനാഗപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular