Saturday, May 4, 2024
HomeUSAമെരിലാൻഡ് പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി കുമാർ ബർവെയെ നിയമിക്കുന്നു

മെരിലാൻഡ് പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി കുമാർ ബർവെയെ നിയമിക്കുന്നു

ഇന്ത്യൻ അമേരിക്കൻ കുമാർ ബർവെയെ മെരിലാൻഡ് ഗവർണർ വെസ് മൂർ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി 2023 ഹൗസ് ഓഫ് ഡെലിഗേറ്റ്സ് സമ്മേളനം കഴിയുമ്പോൾ നാമനിർദേശം ചെയ്യും.

സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കനാണ് 1991 മുതൽ അംഗമായ ബർവെ.

“പബ്ലിക്ക് സർവീസ് കമ്മീഷനിൽ അംഗമായി ഡെലിഗേറ്റ് കുമാർ ബർവെയെ നാമനിർേദശം ചെയ്യാൻ എനിക്ക് അഭിമാനമുണ്ട്,” ഗവർണർ  മൂർ പറഞ്ഞു. “മെരിലാൻഡ് ഹൗസ് ഓഫ് ഡെലിഗേറ്സിലെ മുതിർന്ന അംഗമായ അദ്ദേഹം പരിസ്ഥിതി-ഗതാഗത കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ ഉത്തരവാദിത്തം ഏൽക്കാൻ ഏറ്റവും യോഗ്യനായ ആൾ ആണ് അദ്ദേഹം.”

മെരിലാൻഡിൽ പൊതുജനങ്ങൾക്കു ആവശ്യമായ സംവിധാനങ്ങളും ചില ഗതാഗത കമ്പനികളും പബ്ലിക് സർവീസ് കമ്മീഷന്റെ കീഴിലാണ്. ബാൾട്ടിമോർ സിറ്റി, കൗണ്ടി, ഹാഗർടൗൺ എന്നിവിടങ്ങളിലും കമ്മീഷനു അധികാരമുണ്ട്.

മോണ്ട്ഗോമറി കൗണ്ടിയിൽ ഡിസ്‌ട്രിക്‌ട് 17ന്റെ പ്രതിനിധിയാണ് ബർവെ. 2015 മുതൽ പരിസ്ഥിതി-ഗതാഗത കമ്മിറ്റി അധ്യക്ഷനുമാണ്. 2003 മുതൽ 2015 വരെ ഡെമോക്രാറ്റിക്‌ ഹൗസ് മജോറിറ്റി നേതാവാണ്.

നാലു പതിറ്റാണ്ടിലേറെ അക്കൗണ്ടന്റ് എന്ന നിലയിൽ അനുഭവസമ്പത്തുള്ള ബർവെ 1993 മുതൽ എൻവയൺമെന്റൽ മാനേജ്‌മെൻറ് സർവീസസ് ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ്. 1987-1990 ൽ യൂനിസിസ് കോർപറേഷന്റെ ഫിനാൻസ് മാനേജർ ആയിരുന്നു. 1981-1987ൽ സ്‌പേസ് കമ്മ്യൂണിക്കേഷൻസ് കോർപറേഷന്റെ മാനേജരും.

ജോർജ്‌ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബർവെ ശാസ്ത്രത്തിൽ ബിരുദം എടുത്തത്.

Indian-American named to Maryland Public Service Commission

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular