Saturday, May 4, 2024
HomeKeralaബൈക്ക് യാത്രികനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമം: നാലുപേര്‍ റിമാന്‍ഡില്‍

ബൈക്ക് യാത്രികനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമം: നാലുപേര്‍ റിമാന്‍ഡില്‍

കൊട്ടാരക്കര : ബൈക്കില്‍ യാത്ര ചെയ്ത കിഴക്കേ മാറനാട് മനോജ് വിലാസത്തില്‍ മനുവിനെ (28) കാറിടിച്ച്‌് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് യുവാക്കളെ എഴുകോണ്‍ പൊലീസ് റിമാന്‍ഡ് ചെയ്തു.
എഴുകോണ്‍ വാളായിക്കോട് രേവതി ഭവനില്‍ അമല്‍ (26), കാരുവേലില്‍ വേങ്കുഴി കല്ലുംമൂട്ടില്‍ പടിഞ്ഞാറ്റതില്‍ അരുണ്‍ (26), മുളവന മുക്കൂട് തെക്കേ ചരുവിള വീട്ടില്‍ സന്ദീപ് (22), സഹോദരന്‍ സംഗീത് (20) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാര്‍ തിരികെ നല്‍കിയശേഷം കോയമ്ബത്തൂരിലേക്കു കടന്ന അമലിനെ അവിടെനിന്നാണ് പൊലീസ് പിടികൂടിയത്. അമല്‍ വലയിലായതോടെ മറ്റു പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ജി. അരുണ്‍, എസ്.ഐ എ. അനീസ്, എ.സി.പി.ഒമാരായ ആര്‍. പ്രദീപ് മാര്‍, ഗിരീഷ്, സി.പി.ഒമാരായ ശിവപ്രസാദ്, കിരണ്‍, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular