Saturday, May 4, 2024
HomeKeralaകാസര്‍കോട് നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തിയ കേസില്‍ 25 കാരി ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട് നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തിയ കേസില്‍ 25 കാരി ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വന്‍ മയക്കുമരുന്ന് വേട്ടയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചട്ടഞ്ചാല്‍ സ്വദേശി അബൂബക്കര്‍ (35), ഭാര്യ ആമിന അസ്‌റ (25), ബെംഗളൂരു സ്വദേശികളായ എകെ വസിം (32), പിഎസ് സൂരജ് (31) എന്നിവരെ ഉദുമ പള്ളത്ത് എസ്‌ഐ യു പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് സംഘം എത്തിയത്.

കാറില്‍ നിന്ന് 153 ഗ്രാം എംഡിഎംഎ പിടികൂടി. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു മയക്കുമരുന്ന് കടത്ത് സംഘം. കാറും കസ്റ്റഡിയിലെടുത്തു.കൈയില്‍ നിന്ന് വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. വസീമും സൂരജും ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് കടത്തുകയായിരുന്നു. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കാസര്‍കോട് ജില്ലയില്‍ ഈ സംഘം സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ പി കെ പ്രദീപ്, പൊലീസ് ഉദ്യോഗസ്ഥരായ സുധീര്‍ ബാബു, എ സനീഷ് കുമാര്‍, ബി എം ഹരീഷ്, ഉണ്ണികൃഷ്ണന്‍, നികേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular