Saturday, May 4, 2024
HomeIndiaഅന്യഗ്രഹജീവികള്‍ എത്തിയ കൊടുംകാട്: പര്യവേഷണം നടത്താനൊരുങ്ങി ഗവേഷണസംഘം

അന്യഗ്രഹജീവികള്‍ എത്തിയ കൊടുംകാട്: പര്യവേഷണം നടത്താനൊരുങ്ങി ഗവേഷണസംഘം

ന്യൂഡല്‍ഹി : അന്യഗ്രഹജീവികളെത്തുന്ന കൊടുംകാട് കണ്ടെത്തി പര്യവേഷണം നടത്താനൊരുങ്ങി വിദഗ്ധര്‍.

ലോകത്ത് തന്നെ ആശ്ചര്യത്തോടെ ആളുകള്‍ നോക്കികാണുന്ന ഒന്നാണ് അജ്ഞാതപേടകങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങള്‍. ഇത്തരത്തില്‍ പ്രസിദ്ധമായതാണ് 1980-ല്‍ റെന്‍ഡല്‍ഷാം കാട്ടില്‍ നടന്നത്. പ്രകാശം നിറഞ്ഞ ഒരു പേടകം കാട്ടില്‍ യുഎസ് സൈനികര്‍ കണ്ടു. ബ്രിട്ടിഷ് വ്യോമസേനാ സ്റ്റേഷനുകളായ ആര്‍എഎഫ് ബെന്റ്വാട്ടര്‍, ആര്‍എഎഫ് വുഡ്ബ്രിജ് എന്നിവിടങ്ങളില്‍ നിന്നിരുന്ന യുഎസ് സൈനികരാണ് യുഎഫ്‌ഒ പ്രതിഭാസം നേരിട്ട് കണ്ടത്.

അജ്ഞാതപേടകങ്ങള്‍ ഇറങ്ങി എന്നുള്ള ഈ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ നാല് പതിറ്റാണ്ടിന് ശേഷം റെന്‍ഡല്‍ഷാം കാട്ടില്‍ പര്യവേഷണം നടത്താന്‍ തീരുമാനിച്ചിരിക്കികയാണ് മുന്‍ ഡിറ്റക്ടീവും എഴുത്തുകാരനുമായ ഗാരി ഹെസല്‍ടിനും സംഘവും. ജൂണ്‍ 3,4 തീയതികളിലാണ് യാത്ര നടത്തുക. ഏകദേശം 1500 ഹെക്ടറില്‍ വ്യാപിച്ചുനടക്കുന്ന കാടാണ് റെന്‍ഡല്‍ഷാം.

ഏറ്റവും പ്രശസ്തമായ സംഭവമായിട്ടാണ് റെന്‍ഡല്‍ഷാം കാട്ടിലെ ഈ സംഭവം കണക്കാക്കപ്പെടുന്നത്. കാട്ടിനുള്ളില്‍ വിചിത്രമായ പ്രകാശം പരക്കുന്നത് സൈനികര്‍ കണ്ടു. തിളങ്ങുന്ന പ്രകാശം പുറപ്പെടുവിക്കുന്ന വിചിത്ര വസ്തുവിനെ കണ്ടെന്ന് യുഎസ് സൈനികര്‍ പറഞ്ഞിരുന്നു. തുടര്‍ന്നുള്ള രണ്ട് ദിവസവും സമാന സംഭവങ്ങള്‍ പ്രദേശത്ത് കാണപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular