Saturday, May 4, 2024
HomeKerala'മാര്‍ക്ക് ആന്റണി'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി: ചിത്രം ഉടന്‍ എത്തും

‘മാര്‍ക്ക് ആന്റണി’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി: ചിത്രം ഉടന്‍ എത്തും

വിശാല്‍ നായകനായി എത്തുന്ന ആക്ഷന്‍ ചിത്രം ‘മാര്‍ക്ക് ആന്റണി’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

നടന്‍ വിശാല്‍ തന്റെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്.

വ്യത്യസ്ത ലുക്കിലാണ് വിശാല്‍ ചിത്രത്തില്‍ എത്തുന്നത്. ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മാര്‍ക്ക് ആന്റണി.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

അദിക് രവിചന്ദ്രന്‍ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജന്‍ ആണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular