Wednesday, May 1, 2024
HomeIndiaസര്‍വ്വേ ഫലങ്ങളില്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് : പ്രധാന നേതാക്കള്‍ കര്‍ണാടകയില്‍ പ്രചാരണത്തില്‍ സജീവമാകുന്നു

സര്‍വ്വേ ഫലങ്ങളില്‍ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് : പ്രധാന നേതാക്കള്‍ കര്‍ണാടകയില്‍ പ്രചാരണത്തില്‍ സജീവമാകുന്നു

കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍ ശനിയാഴ്ച സോണിയാ ഗാന്ധി എത്തും. ഹൂബ്ലിയിലാണ് ആദ്യ പരിപാടി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം തുടരുന്നുണ്ട്.

എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വിവിധ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ സജീവമാണ്.

പ്രകടന പത്രികയിലെ ആറു വാഗ്ദാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം. 40% കമ്മീഷന്‍ ആരോപണം സജീവ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുളള നേതാക്കള്‍ കര്‍ണാടകയില്‍ ക്യാമ്ബ് ചെയ്താണ് പ്രചാരണം ഏകോപിപ്പിക്കുന്നത്. അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസ് കര്‍ണാടകയെ മുസ്ലിം വല്‍ക്കരിക്കുമെന്ന് ഉള്‍പ്പെടെ തീവ്ര പ്രചാരണങ്ങളും ബിജെപി നടത്തുന്നുണ്ട്. ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനവും ബിജെപി സജീവ ചര്‍ച്ചയാക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular