Wednesday, May 1, 2024
HomeIndiaബിജെപി നേതാവിനെ ജനക്കൂട്ടം ആക്രമിച്ചു : ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ച്‌ ആഭ്യന്തര വകുപ്പ്

ബിജെപി നേതാവിനെ ജനക്കൂട്ടം ആക്രമിച്ചു : ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ച്‌ ആഭ്യന്തര വകുപ്പ്

ണിപ്പൂരിലെ ഇംഫാലില്‍ ബിജെപി എംഎല്‍എ വുങ്‌സാഗിന്‍ വാല്‍ട്ടെയെ ജനക്കൂട്ടം ആക്രമിച്ചു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് എംഎല്‍എക്ക് നേരെ ജനക്കൂട്ടം ആക്രമണം നടത്തിയത് .

വാല്‍ട്ടെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.

ഗോത്രവര്‍ഗക്കാരും ഭൂരിപക്ഷം വരുന്ന മെതായി സമുദായവും തമ്മില്‍ സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പൂരിലെ ക്രമസമാധാന നില പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായത്. ഫെര്‍സാള്‍ ജില്ലയിലെ തന്‍ലോണില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ വാല്‍ട്ടെ ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്.

എംഎല്‍എയെയും ഡ്രൈവറെയും രോഷാകുലരായ ജനക്കൂട്ടം ആക്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പിഎസ്‌ഒ രക്ഷപ്പെടുകയായിരുന്നു. കുക്കി സമുദായത്തില്‍ നിന്നുള്ളയാളാണ് വാല്‍ട്ടെ. കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മണിപ്പൂരിലെ ട്രൈബല്‍ അഫയേഴ്സ് & ഹില്‍സ് മന്ത്രിയായിരുന്നു.സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular