Sunday, May 5, 2024
HomeKeralaകോങ്ങാട് എംഎല്‍എ ഡോക്ടര്‍മാരെ അധിക്ഷേപിച്ചെന്ന് പരാതി

കോങ്ങാട് എംഎല്‍എ ഡോക്ടര്‍മാരെ അധിക്ഷേപിച്ചെന്ന് പരാതി

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഭര്‍ത്താവിന് ചികിത്സ തേടി ആശുപത്രിയിലെത്തിയ എംഎല്‍എ, ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ അത്യാഹിത വിഭാഗം ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി എത്തിയ സമയമാണ് സംഭവം.

പനിക്ക് ചികിത്സ തേടിയാണ് എംഎല്‍എ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൈകൊണ്ട് തൊട്ട് നോക്കിയാണ് മരുന്ന് എഴുതിയത്. ഇതോടെ എംഎല്‍എ ഇടപെട്ടു. എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ കയര്‍ത്തുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ച് എംഎല്‍എ തന്നെ രംഗത്തുവന്നിട്ടുണ്ട്. ഡോക്ടര്‍മാരോട് മോശമായി പെരുമാറിയിട്ടില്ല. അത്യാഹിത വിഭാഗത്തിലായാലും എല്ലാവരോടും ഒരുപോലെ പെരുമാറണമെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. ഡിഎംഒയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും എംല്‍എ വ്യക്തമാക്കി. താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്നും എംഎല്‍എ കെ.ശാന്തകുമാരി അറിയിച്ചു.

DOCTORS COMPLAINT AGANIST KONGAD MLA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular