Sunday, April 28, 2024
HomeIndiaഇന്ദിരാ വധം: കാനഡയ്‌ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്‌

ഇന്ദിരാ വധം: കാനഡയ്‌ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന തരത്തിലുള്ള ഫ്‌ളോട്ടുമായി കാനഡയിലെ ബ്രാംപ്‌ടന്‍ നഗരത്തില്‍ പരേഡ്‌.

സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യ. ഖാലിസ്‌ഥാന്‍ അനുകൂലികളെ പ്രോത്സാഹിപ്പിക്കുന്നത്‌ കാനഡയ്‌ക്ക്‌ ഒട്ടും നല്ലതിനല്ലെന്നു വിദേശകാര്യമന്ത്രി എസ്‌. ജയശങ്കര്‍ പ്രതികരിച്ചു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇത്രയ്‌ക്ക്‌ സ്വാതന്ത്ര്യവും അവസരവും നല്‍കുന്നതിനു പിന്നില്‍ മറ്റെന്തോ ഉണ്ടെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ബ്രാംപ്‌ടന്‍ നഗരത്തില്‍ ഈ മാസം നാലിനാണ്‌ വിവാദ പരേഡ്‌ അരങ്ങേറിയത്‌. ഇന്ത്യയുടെ പ്രതിഷേധം തണുപ്പിക്കാന്‍ കാനഡ നീക്കം തുടങ്ങിയിട്ടുണ്ട്‌. തങ്ങളുടെ രാജ്യത്ത്‌ വിദ്വേഷത്തിനോ അക്രമത്തിനോ സ്‌ഥാനമില്ലെന്നു ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മിഷണര്‍ കാമറൂണ്‍ മക്‌കെയ്‌ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular