Friday, May 10, 2024
HomeKeralaവൃക്ഷതൈകള്‍ വിതരണം ചെയ്ത് വിളയൂര്‍ ഗ്രാമപഞ്ചായത്ത്

വൃക്ഷതൈകള്‍ വിതരണം ചെയ്ത് വിളയൂര്‍ ഗ്രാമപഞ്ചായത്ത്

പാലക്കാട്: വനസമ്ബത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയത് വിളയൂര്‍ ഗ്രാമപഞ്ചായത്ത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂക്കോട്ടുകുളമ്ബ് പ്രദേശത്ത് നഴ്സറി നിര്‍മാണ പ്രവര്‍ത്തിയിലൂടെ ഉല്‍പാദിപ്പിച്ച വൃക്ഷതൈകളാണ് വിതരണം ചെയ്തത്. പേര, സീതപഴം, നെല്ലി, സപ്പോട്ട, മാവ്, പ്ലാവ്, ആര്യവേപ്പ്, മുരിങ്ങ, കറിവേപ്പ്, പുളി, കശുമാവ് തുടങ്ങിയ വിവിധയനം തൈകളാണ് ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്തത്.

വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ നിര്‍വഹിച്ചു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ഉണ്ണി, എന്‍.ആര്‍.ഇ.ജി.എസ് എ.ഇ ഷംലത്ത്, ഓവര്‍സിയര്‍ പ്രസാദ്, ഹരിതകര്‍മ സേന പ്രവര്‍ത്തക സ്വപ്ന, പാടശേഖര സെക്രട്ടറി അന്‍വര്‍, ചങ്ങന്‍ പാറമ്മല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular