Thursday, May 9, 2024
HomeKeralaആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ വേണ്ട; വി മുരളീധരന്‍

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ വേണ്ട; വി മുരളീധരന്‍

റ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ ഒഴിവാകാൻ വി മുരളീധരൻ തയ്യാറെടുക്കുന്നതായി സൂചന. ആറ്റിങ്ങല്‍ മണ്ഢലത്തിലെ പരിപാടികളില്‍ നിന്ന് ശോഭ സുരേന്ദ്രനെ പൂര്‍ണമായും ഒഴിവാക്കി.

ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങല്‍ മണ്ഡലം വി.മുരളീധരൻ ലക്ഷ്യം വെക്കുന്നുവെന്ന് ശോഭ പക്ഷം ആരോപിച്ചു.

ശോഭയെ ഒഴിവാക്കി ആറ്റിങ്ങല്‍ മണ്ഢലത്തിലെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയാണ് മുരളീധരൻ ഇപ്പോള്‍. NSS , SNDP പ്രദേശിക നേതാക്കളെ മുരളീധരൻ സന്ദര്‍ശിച്ചു. സന്ദര്‍ശനം മഹാ സമ്ബര്‍ക്ക് അഭിയാന്റെ ഭാഗമെന്നാണ് വിശദീകരണം. അതേസമയം BJP അണികള്‍ക്കും അനുഭാവികള്‍ക്കും താല്പര്യം ശോഭയോട് ആണെന്നും മുരളീധരൻ പ്രചാരണത്തിനിറങ്ങിയ ഉപതെരഞ്ഞെടുപ്പില്‍ BJP ക്ക് വൻ വോട്ട് ചോര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പഴയകുന്നുമ്മലിലെ കാനാറ വാര്‍ഡില്‍ BJP ക്ക് വെറും 76 കിട്ടിയത് വോട്ട് ആണ്. അതായത് മുൻ തെരഞ്ഞെടുപ്പിനേക്കാള്‍ 100 വോട്ട് കുറവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ ശോഭയെ തഴയുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം ഉണ്ടെന്നും വി.മുരളീധരൻ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം പ്രദേശിക നേതാക്കള്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular