Sunday, May 5, 2024
HomeIndiaഉത്തര്‍പ്രദേശ് ലക്ഷ്യമാക്കി കുനോയിലെ ചീറ്റകള്‍ സഞ്ചാരം തുടങ്ങി; ജാഗ്രതാ നിര്‍ദേശം

ഉത്തര്‍പ്രദേശ് ലക്ഷ്യമാക്കി കുനോയിലെ ചീറ്റകള്‍ സഞ്ചാരം തുടങ്ങി; ജാഗ്രതാ നിര്‍ദേശം

ഖ്നൗ: കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകള്‍ ഉത്തര്‍പ്രദേശിലേക്ക് സഞ്ചാരം ആരംഭിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഉത്തര്‍പ്രദേശ് വനംവകുപ്പ് ലളിത്പുരിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ സ്റ്റിയറിങ് കമ്മിറ്റി ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ചീറ്റകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

കുനോ ദേശീയോദ്യാനവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ലളിത്പുര്‍. ചീറ്റകളെത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളെ കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചീറ്റകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ വനംവകുപ്പിനെ അറിയിക്കാനും പ്രദേശവാസികളോട് പറഞ്ഞിട്ടുണ്ട്.

രണ്ടു ബാച്ചുകളിലായി 20 ചീറ്റകളാണ് കുനോയില്‍ എത്തിച്ചത്. ഇതില്‍ മൂന്ന് ചീറ്റകള്‍ അസുഖബാധിതരായി ചത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular