Thursday, May 2, 2024
HomeCinemaവടക്കന്‍ മലബാറിലെ സംഭവ കഥ, വിശ്വന്‍ മലയന്‍്റെ കഥ: തിറയാട്ടം തിയറ്ററിലേക്ക്

വടക്കന്‍ മലബാറിലെ സംഭവ കഥ, വിശ്വന്‍ മലയന്‍്റെ കഥ: തിറയാട്ടം തിയറ്ററിലേക്ക്

ടക്കൻ മലബാറില്‍ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥ തിറയാട്ടം എന്ന പേരില്‍ സിനിമയാകുന്നു.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായ വിശ്വൻ മലയനായി ജിജോ ഗോപി വേഷമിടുന്നു. എ ആര്‍ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ രാജി എ ആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

നിപ്പ എന്ന ചിത്രത്തിന് ശേഷം ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്. താളമേളങ്ങളുടെ പശ്ചാത്തലത്തില്‍ താളപ്പിഴകളുടെ കഥ പറയുകയാണ് തിറയാട്ടം. സ്നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുൻപേ, ജിവിതകാശത്തില്‍ പോയ്മറഞ്ഞ പെരുമലയൻ്റെ കഥ മലയാളത്തില്‍ ആദ്യമായാണ് ചലച്ചിത്രമാകുന്നതെന്ന് അണിയറക്കാര്‍ പറഞ്ഞു.

രചന, സംവിധാനം: സജീവ് കിളികുലം, കോ. പ്രൊഡ്യൂസര്‍: വിനീത തുറവൂര്‍, ക്യാമറ: പ്രശാന്ത് മാധവ്, എഡിറ്റര്‍: രതീഷ് രാജ്, ഗാനങ്ങള്‍: സജീവ് കിളികുലം, നിഥിൻ കെ ചെറിയാൻ, സംഗീതം: സജീവ് കിളികുലം, എബിൻ പള്ളിച്ചൻ (മഴമുകില്‍) ആലാപനം: മധു ബാലകൃഷ്ണൻ, നിത്യാമാമ്മൻ, റീജ, രേണു ചന്ദ്ര, സൗണ്ട് എഡിറ്റിംഗ് സൂപ്പര്‍വൈസിംഗ്: രങ്ക നാഥ് രവി, സൗണ്ട് ഡിസൈൻ: വൈശാഖ് ശോഭൻ, പശ്ചാത്തല സംഗീതം: എബിൻ പള്ളിച്ചൻ, ഓര്‍ക്കസ്ട്രേഷൻ: കമറുദീൻ കീച്ചേരി, എഫക്റ്റസ്: ഹെപ്റ്റ, കല: വിനീഷ് കൂത്തുപറമ്ബ്, സംഘട്ടനം: ബ്രൂസ്ലി രാജേഷ്, നൃത്തം: അസ്നീഷ്, മേക്കപ്പ്: ധര്‍മ്മൻ പാമ്ബാടി, പ്രജി കൂത്തുപറമ്ബ്, വസ്ത്രാലങ്കാരം: സുരേഷ്, വാസു വാണിയംകുളം, പ്രൊഡക്ഷൻ കണ്‍ട്രോളര്‍: അജയഘോഷ് പരവൂര്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: റെജിമോൻ കുമരകം, അസോസിയേറ്റ് ഡയറക്ടര്‍: പ്രമോദ് പയ്യോളി, അസിസ്റ്റൻ്റ് ഡയറക്ടര്‍: വിജയകൃഷ്ണ, ടോണി, ധനീഷ് വയലാര്‍, മാനേജേഴ്സ്: ഷാനവാസ്, പ്യാരിലാല്‍, അസോസിയേറ്റ് ക്യാമറ- സ്റ്റില്‍: അജിത്ത് മൈത്രേയൻ, ഡിസൈൻ: മനു ഡാവിഞ്ചി, സ്റ്റുഡിയോ: ലാല്‍ മീഡിയ, പിആര്‍ഒ: അയ്മനം സാജൻ.

ജിജോ ഗോപി, അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, ടോജോ ഉപ്പുതറ, റിയാസ് എം ടി, നാദം മുരളി, ശിവദാസൻ മട്ടന്നൂര്‍, ദീപക് ധര്‍മ്മടം, രാജേന്ദ്രൻ തയാട്ട്, അജയഘോഷ്, സായിവെങ്കിടേഷ് , സുരേഷ് അരങ്ങ്, മുരളി, പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബാബു കൊരട്ടി, ബാബു മുനിയറ,അജിത്ത് പിണറായി, രവി ചീരാറ്റ,വിജേഷ് മുഹമ്മ, രതീഷ് പാനൂര്‍, സുല്‍ഫിയ,കൃഷ്ണ, ശ്രീകീര്‍ത്തി, ഗീത, ഐശ്വര്യ ,ഗ്രീഷ്മ ,മാസ്റ്റര്‍ നീലകണ്ഠൻ എന്നിവര്‍ അഭിനയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular