Thursday, May 2, 2024
Home200 ാം മത്സരത്തില്‍ ടീമിനെ ഗോളടിച്ച്‌ ജയിപ്പിച്ച്‌ ക്രിസ്ത്യാനോ ; ഹാളണ്ട് ഗോളടി നിര്‍ത്തുന്നില്ല, നോര്‍വേയ്ക്കും...

200 ാം മത്സരത്തില്‍ ടീമിനെ ഗോളടിച്ച്‌ ജയിപ്പിച്ച്‌ ക്രിസ്ത്യാനോ ; ഹാളണ്ട് ഗോളടി നിര്‍ത്തുന്നില്ല, നോര്‍വേയ്ക്കും തകര്‍പ്പന്‍ ജയം

ന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്രനേട്ടം കുറിച്ച മത്സരത്തില്‍ ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഗോളടിച്ചു പോര്‍ച്ചുഗലിന് ജയം സമ്മാനിച്ചു.

യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ഐസ് ലാന്റിനെതിരേയായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. പ്രീമിയര്‍ ലീഗില്‍ അവസാനിപ്പിച്ച ഗോളടി സ്വന്തം രാജ്യത്തിനായി പുറത്തെടുത്ത് ഏര്‍ലിംഗ് ഹാളണ്ടും സ്വന്തം ടീമിന് വിജയം സമ്മാനിച്ചു.

കളിയുടെ 89 ാം മിനിറ്റില്‍ ഇനാഷ്യോ തളികയില്‍ വെച്ചു നല്‍കിയ പന്താണ് ക്രിസ്ത്യാനോ ഗോളിലേക്ക് തൊടുത്തത്. 80 ാം മിനിറ്റില്‍ വില്യംസണ്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോയതാണ് ഐസ് ലാന്റിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. കളിയുടെ പൂര്‍ണ്ണ സമയത്തിന് തൊട്ടുമുമ്ബ് വരെ പ്രതിരോധത്തില്‍ വീഴ്ച വരുത്താതെ ഐസ് ലാന്റ് പോര്‍ച്ചുഗലിനെ പിടിച്ചു നിര്‍ത്തിയിരുന്നു.

ഈ മത്സരത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ചരിത്രമെഴുതുകയും ചെയ്തു. 200 ാമത്തെ മത്സരത്തിലാണ് താരം ഇറങ്ങിയത്. ക്രിസ്ത്യാനോയുടെ 123 ാമത്തെ അന്താരാഷ്ട്ര ഗോള്‍ ആയിരുന്നു ഇത്. 2003 ല്‍ രാജ്യത്തിന്റെ കുപ്പായത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ റൊണാള്‍ഡോ 20 വര്‍ഷമായി പോര്‍ച്ചുഗലിന് വേണ്ടി കളിച്ചുകൊണ്ടേയിരിക്കുകയാണ്. 196 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കുവൈറ്റിന്റെ ബാദര്‍ അല്‍ മുത്താവയാണ് റൊണാള്‍ഡോയുടെ പിന്നില്‍ രണ്ടാമത് നില്‍ക്കുന്നത്. 2024 യൂറോ യോഗ്യതാ മത്സരങ്ങളില്‍ താരത്തിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. നാലില്‍ നാലു കളിയും പോര്‍ച്ചുഗല്‍ ജയിച്ചു.

പ്രീമിയര്‍ ലീഗില്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങിയ ഹാളണ്ടിന്റെ ഇരട്ടഗോള്‍ പിന്‍ബലത്തില്‍ നോര്‍വേയും യൂറോപ്യന്‍ കപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ 3-1 ന് സൈപ്രസിനെ വീഴ്ത്തി. ഒലാ സോള്‍ബാക്കന് ആദ്യഗോള്‍ നേടാന്‍ പാകത്തിന് അസിസ്റ്റ് ചെയ്തതും ഹാളണ്ടായിരുന്നു. 56 ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ കുറിച്ച ഹാളണ്ട് 60 ാം മിനിറ്റില്‍ പെനാല്‍റ്റി മുതലാക്കി രണ്ടാംഗോളും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular