Thursday, May 2, 2024
HomeKeralaഹൈബ്രിഡ് തെങ്ങിന്‍ തൈകളുമായി ചെമ്ബേരിയിലെ കേരോത്പാദക സംഘം

ഹൈബ്രിഡ് തെങ്ങിന്‍ തൈകളുമായി ചെമ്ബേരിയിലെ കേരോത്പാദക സംഘം

ചെമ്ബേരി: കാസര്‍ഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്‍റെ (സിപിസിആര്‍ഐ) മേല്‍നോട്ടത്തില്‍ ചെമ്ബേരിയിലെ നവജ്യോതി ഇൻഫാം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ (സിപിഎസ്) നഴ്സറിയില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച അത്യുത്പാദന ശേഷിയുള്ള വിവിധയിനം തെങ്ങിൻ തൈകള്‍ വിതരണത്തിന് തയാറായി.
സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചുവരുന്ന നഴ്സറിയില്‍ ടി x ഡി, ഡി x ടി, കല്പശ്രീ, കല്പജ്യോതി, കേരസങ്കര, ചാവക്കാടൻ ഓറഞ്ച്, ചാവക്കാടൻ മഞ്ഞ, ചാവക്കാടൻ പച്ച, കുറ്റ്യാടി ഡബ്ല്യുസിടി എന്നീഇനങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

രോഗപ്രതിരോധശേഷി കൂടിയതും നാലാംവര്‍ഷം മുതല്‍ കായ്ഫലം ലഭിച്ചു തുടങ്ങുന്നതും കൊപ്ര, വെളിച്ചെണ്ണ എന്നിവയ്ക്കും ഇളനീരിനും അനുയോജ്യമായ കേരസങ്കരയാണ് നഴ്സറിയിലെ മുഖ്യയിനം. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ സിപിസിആര്‍ഐയുടെ അംഗീകാരമുള്ള ഏക നഴ്സറിയാണിത്. കാസര്‍ഗോഡ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പോളിനേഷനില്‍ വിദഗ്ദ പരിശീലനം നേടിയ സംഘമാണ് ഈ നഴ്സറിയില്‍ തൈകളുടെ ഉത്പാദനത്തിനു നേതൃത്വം നല്‍കുന്നത്.

നഴ്സറിയില്‍ നടന്ന ചടങ്ങില്‍ കൃഷി ഓഫീസര്‍ വി.എൻ. ജിനുവിന്‍റെ സാന്നിധ്യത്തില്‍ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടെസി ഇമ്മാനുവല്‍ കേരകര്‍ഷകനും ഏരുവേശി ആര്‍പിഎസ് പ്രസിഡന്‍റുമായ പി.കെ. കുര്യാക്കോസിന് തെങ്ങിൻതൈ കൈമാറി വിതണോദ്ഘാടനം നിര്‍വഹിച്ചു.

സിപിഎസ് പ്രസിഡന്‍റ് കെ.കെ. പീറ്റര്‍, വൈസ് പ്രസിഡന്‍റ് ബേബി മടപ്പാംതോട്ട്, സെക്രട്ടറി സണ്ണി കലയത്തുംകുഴിയില്‍, സുനില്‍ കണ്ടത്തില്‍, മനോജ് കിടങ്ങത്താഴെ എന്നിവര്‍ പങ്കെടുത്തു. തൈകള്‍ വേണ്ടവര്‍ 9495419531, 9495696067, 9495418960 എന്നീ ഫോണ്‍ നമ്ബരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular