Tuesday, May 7, 2024
HomeGulfമലപ്പുറം ഒ.ഐ.സി.സി പ്രതിഷേധസംഗമം

മലപ്പുറം ഒ.ഐ.സി.സി പ്രതിഷേധസംഗമം

ജിദ്ദ: കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു.

ആക്ടിങ് പ്രസിഡൻറ് ജലീഷ് കാളികാവ് അധ്യക്ഷത വഹിച്ചു. ഹുസൈൻ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു.

എ.ഐ കാമറ അഴിമതി, ലോക കേരളസഭ വിവാദം, എസ്.എഫ്.ഐ നേതാക്കളുടെ വ്യാജരേഖാ നിര്‍മാണം, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം, അഴിമതിയും സ്വജനപക്ഷപാതവും, കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പും പൊലീസും തുടങ്ങിയ ഭരണവീഴ്ചകള്‍കൊണ്ട് പ്രതിസന്ധിയിലായ ഇടതുസര്‍ക്കാര്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കള്ളക്കേസുകള്‍ ചുമത്തി നടത്തുന്ന രാഷ്ട്രീയ ഫാഷിസത്തിനെതിരെ യോഗത്തില്‍ സംസാരിച്ചവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കുഞ്ഞുമുഹമ്മദ് കോടശ്ശേരി, ഉമര്‍ മങ്കട, ഇസ്മാഈല്‍ കൂരിപ്പൊയില്‍, മുഹമ്മദലി മക്കരപ്പറമ്ബ്, ബാവ പേങ്ങാടൻ, ഫൈസല്‍ മക്കരപ്പറമ്ബ്, സി.പി. മുജീബ് കാളികാവ് എന്നിവര്‍ സംസാരിച്ചു. അലവി ഹാജി കൊണ്ടോട്ടി സ്വാഗതവും ഷമീര്‍ കാളികാവ് നന്ദിയും പറഞ്ഞു. ഗഫൂര്‍ കാളികാവ്, യാസര്‍ പെരുവള്ളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular