Saturday, May 4, 2024
HomeGulfപൊട്ടാഷ് അയിര് പര്യവേക്ഷണം, ഖനനം: ഇളവ് കരാര്‍ ഒപ്പിട്ടു

പൊട്ടാഷ് അയിര് പര്യവേക്ഷണം, ഖനനം: ഇളവ് കരാര്‍ ഒപ്പിട്ടു

സ്‌കത്ത്: ഉം അസമീമിലെ ചതുപ്പുപ്രദേശത്തെ ഏരിയ നമ്ബര്‍ 53എയില്‍ പൊട്ടാഷ് അയിര് പര്യവേക്ഷണം ചെയ്യുന്നതിനും ഖനനം ചെയ്യുന്നതിനുമുള്ള ഇളവ് കരാറില്‍ ഊര്‍ജ, ധാതു മന്ത്രാലയം ഒപ്പുവെച്ചു.

ഊര്‍ജ, ധാതുവകുപ്പ് മന്ത്രി എൻജിനീയര്‍ സലിം നാസര്‍ അല്‍ ഔഫി, സിൻബാദ് മൈനിങ് റിസോഴ്‌സസ് കമ്ബനി ചെയര്‍മാൻ നാസര്‍ അല്‍ അറൈമി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഖനനമേഖലയില്‍ ഇളവുള്ള മേഖലകള്‍ നിശ്ചയിക്കുന്നതിലൂടെ അഭ്യര്‍ഥനകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മറികടക്കുക, ഒമാനിലെ എല്ലാ മേഖലകളിലും ജിയോളജിക്കല്‍, ജിയോഫിസിക്കല്‍ ഡേറ്റാബേസ് സ്ഥാപിക്കുക, പര്യവേക്ഷണത്തിലും ഖനനത്തിലും വിദഗ്ധരായ അന്താരാഷ്ട്ര കമ്ബനികളെ ആകര്‍ഷിക്കുക, ഖനനവ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ശാക്തീകരണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular