Saturday, May 4, 2024
HomeGulfകെ.ഐ.ജി ഫര്‍വാനിയ ഏരിയ അറഫാസംഗമം സംഘടിപ്പിച്ചു

കെ.ഐ.ജി ഫര്‍വാനിയ ഏരിയ അറഫാസംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.ഐ.ജി ഫര്‍വാനിയ ഏരിയ അറഫാ ദിനത്തില്‍ അറഫാസംഗമം പരിപാടി സംഘടിപ്പിച്ചു.ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ‘അറഫ നല്‍കുന്ന പാഠം’ വിഷയത്തില്‍ സിജില്‍ ഖാൻ മുഖ്യപ്രഭാഷണം നടത്തി.

നബി നടത്തിയ അറഫാ പ്രഭാഷണമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന മിക്ക പ്രശ്നങ്ങള്‍ക്കും ഏക പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. അറഫ നല്‍കുന്ന യഥാര്‍ഥ തിരിച്ചറിവ് ഓരോ വ്യക്തിയും ആവാഹിച്ചെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സിജില്‍ ഖാൻ ഓര്‍മിപ്പിച്ചു.

ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക സമൂഹം കണ്‍വീനര്‍ അബ്ദുല്‍ വാഹിദ് സ്വാഗതം പറഞ്ഞു. നബനിമാത്ത് ഖിറാഅത്ത് നടത്തി. നോമ്ബുതുറയോടെയാണ് പരിപാടി അവസാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular