Monday, May 6, 2024
HomeKeralaബോട്ടിന് തീപിടിച്ചത് അഗ്നിശമനസേന അണച്ചു

ബോട്ടിന് തീപിടിച്ചത് അഗ്നിശമനസേന അണച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിക്കുന്ന കേസുകള്‍ക്ക് കുറവില്ല. ബുധനാഴ്ച മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. അഗ്നിശമനസേന ഉടൻ ഇടപെട്ട് തീ അണച്ചു.

ബോട്ടില്‍ എത്തിയാണ് സംഘം തീയണച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. ചൊവ്വാഴ്ച അംഘരയിലെ ഗോഡൗണിന് തീപിടിച്ചു വലിയ നഷ്ടം സംഭവിച്ചു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചിരുന്നു. ഷുവൈഖ് ഇൻഡസ്ട്രിയല്‍ ഏരിയക്ക് അടുത്തുള്ള ഗസാലി റോഡിലാണ് സംഭവം. റോഡില്‍ വശം ചേര്‍ന്ന് പോകവെ ട്രക്കില്‍ പൊടുന്നനെ തീ പടരുകയായിരുന്നു. ലായകങ്ങള്‍, ചായങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവ വഹിക്കുന്ന ട്രക്കിനാണ് തീ പിടിച്ചത്.

വേനല്‍ രൂക്ഷമായതോടെ രാജ്യത്ത് നിരവധി തീപിടിത്തമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസവും ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ സംഭവിക്കുന്നുണ്ട്. ഉയര്‍ന്ന താപനിലയും ചൂടുകാറ്റും കാരണം തീപിടിച്ചാല്‍ അണക്കാൻ പ്രയാസമാണ്.ജനങ്ങളോട് ജാഗ്രതപുലര്‍ത്താനും സുരക്ഷാക്രമീകരണങ്ങള്‍ കരുതാനും ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. തീപിടിത്തമുണ്ടായാല്‍ ഉടൻ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular