Thursday, May 2, 2024
HomeIndiaശുചീകരണ തൊഴിലാളികളില്‍ 27 ശതമാനം പേര്‍ക്കും ഗുരുതരമായ ശ്വാസകോശ രോഗമുണ്ടെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്;...

ശുചീകരണ തൊഴിലാളികളില്‍ 27 ശതമാനം പേര്‍ക്കും ഗുരുതരമായ ശ്വാസകോശ രോഗമുണ്ടെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്; 82% സെക്യൂരിറ്റി ജീവനക്കാരും മലിനീകരണത്തിന് വിധേയരാകുന്നു!

ന്യൂഡെല്‍ഹി: ഇക്കാലത്ത് എല്ലാവരും മലിനീകരണത്താല്‍ ബുദ്ധിമുട്ടുകയാണ്. ശുചീകരണത്തൊഴിലാളികളും മാലിന്യം ശേഖരിക്കുന്നവരും സെക്യൂരിറ്റി ജീവനക്കാരുമാണ് വായു മലിനീകരണത്തിന്റെ പിടിയില്‍ ഏറ്റവുമധികം വരുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
രാജ്യത്തെ 97 ശതമാനം ശുചീകരണ തൊഴിലാളികളും 95 ശതമാനം മാലിന്യം ശേഖരിക്കുന്നവരും 82 ശതമാനം സെക്യൂരിറ്റി ഗാര്‍ഡുകളും അവരുടെ ജോലിക്കിടെ മലിനീകരണത്തിന് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

60 ശതമാനത്തിലധികം ശുചീകരണ തൊഴിലാളികളും 50 ശതമാനം മാലിന്യം ശേഖരിക്കുന്നവരും 30 ശതമാനം സെക്യൂരിറ്റി ഗാര്‍ഡുകളും മലിനീകരണ സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച്‌ ബോധവാന്മാരല്ലെന്ന് ചിന്തൻ എൻവയോണ്‍മെന്റല്‍ റിസര്‍ച്ച്‌ ആൻഡ് ആക്ഷൻ ഗ്രൂപ്പിന്റെ പഠനം പറയുന്നു. 75 ശതമാനം മാലിന്യം ശേഖരിക്കുന്നവരിലും 86 ശതമാനം ശുചീകരണ തൊഴിലാളികളിലും സെക്യൂരിറ്റി ഗാര്‍ഡുകളിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അസാധാരണമാണെന്ന് പഠനം പറയുന്നു. ഇതുകൂടാതെ 17 ശതമാനം മാലിന്യം ശേഖരിക്കുന്നവരും 27 ശതമാനം ശുചീകരണ തൊഴിലാളികളും 10 ശതമാനം സെക്യൂരിറ്റി ഗാര്‍ഡുകളും വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണെന്ന് പഠനം കണ്ടെത്തി.

എങ്ങനെ സംരക്ഷിക്കാം – പഠനം പറയുന്നത്

* മൂക്കിലൂടെയും തൊണ്ടയിലൂടെയും ശരീരത്തില്‍ എത്തുന്ന മലിനമായ കണികകള്‍ തടയാൻ ബോധവത്കരണ പരിപാടികള്‍ നടത്തണം.
* ജോലിസ്ഥലത്തിന് സമീപം നിര്‍ബന്ധമായും കൈയും മുഖവും കഴുകാനുള്ള സൗകര്യം വേണം.
* മലിനീകരണ സാധ്യത പരിമിതപ്പെടുത്താൻ ജോലിയില്‍ മാറ്റം ആവശ്യമാണ്.
* മാലിന്യം കത്തിക്കുന്നതിന് ഡ്രോണ്‍ നിരീക്ഷണത്തിന് പുറമെ ജൈവ പരിഹാര തന്ത്രങ്ങളും നടപ്പാക്കണം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular